കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലായവില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റംഷാദിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.
പെരിങ്ങത്തൂരിനടുത്ത് കനകമലയില്‍ ഇന്ന് എന്‍.ഐ.എ നടത്തിയ റെയ്ഡിലാണ് അഞ്ചു പേര്‍ കസ്റ്റഡിയിലായത്. ഇവരെ എന്‍.ഐഎ ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറുമായി ബന്ധമുണ്ട് എന്നാണ് പ്രാഥമിക സൂചന. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ കുറിച്ചോ മറ്റു വിശദാംശങ്ങളോ എന്‍എഎ പുറത്തുവിട്ടിട്ടില്ല.
ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ ആയിരുന്നു എന്‍.ഐ.എ സംഘം കനകമലയില്‍ എത്തിയത്. ഇവിടെ വെച്ചാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. അഞ്ചു പേരും ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. കുറച്ചു ദിവസമായി എന്‍.ഐ.എ ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഐഎസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് കമ്പളക്കാട് സ്വദേശിയായ ഹനീഫിനെ മാസങ്ങള്‍ക്കുമുമ്പ് പെരിങ്ങത്തൂരില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് അനുമാനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ക
