തിരുവനന്തപുരം: ഹാദിയയുടെ ഭർത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘം വിയ്യൂർ ജയിലിലെത്തി. കനകമല ഐഎസ് തീവ്രവാദകേസിലെ പ്രതികളെ ചോദ്യം ചെയ്യാനായാണ് എൻഐഎ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നാം പ്രതി മൻസീദ്, ഒൻപതാം പ്രതി ഷെഫ്വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി സമയം. നൽകിയിരിക്കുന്നത്. . ഒന്നാം പ്രതി മൻസീദുമായി ഷെഫിൻ ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.