കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ 20 ഓഫീസുകളില്‍ നടത്തിയ റെയ്ഡുകളില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍.ഐ.എ അറിയിച്ചു. സാകിര്‍ നായികിന്റെ പ്രസംഗങ്ങളുടെ ഓഡിയോ വീഡിയോ റെക്കോര്‍ഡുകള്‍ വിശദമായി കേട്ട് എന്‍.ഐ.എ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും അറിയിച്ചിട്ടുണ്ട്.  സംഘടനയ്ക്ക് ഫണ്ടുകള്‍ ലഭിച്ചതിന്റെയും സ്ഥലം വാങ്ങിയതിന്റെയും രേഖകളാണ് ഇന്ന് കണ്ടെത്തിയത്. സാകിര്‍ നായികിന്റെ പ്രഭാഷണത്തിന്റെ വീഡിയോ ടേപ്പുകളും ഡിവിഡികളും റെയ്ഡില്‍ പിടിച്ചെടുത്തു. 

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ബന്ധമുള്ള മറ്റ് കമ്പനികളുടെ വിവരങ്ങള്‍ റെയ്ഡില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍മണി മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ലോങ്ലാസ്റ്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റൈറ്റ് പ്രോപ്പര്‍ട്ടി സൊലൂഷ്യന്‍സ്, മജെസ്റ്റിക് പെര്‍ഫ്യൂംസ്, ആല്‍ഫാ ലൂബ്രിക്കന്റ്സ് എന്നീ കമ്പനികളുമായുള്ള ബന്ധമാണ് കണ്ടെത്തിയത്.