ഇന്ത്യയുമായുള്ള ടു പ്ലസ് ടു ചര്‍ച്ച നീട്ടിവച്ചത് ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കില്ല

ദില്ലി: ഇന്ത്യയുമായുള്ള ടു പ്ലസ് ടു ചര്‍ച്ച നീട്ടിവച്ചത് ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് ഐക്യ രാഷ്‌ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ അഭിപ്രായപ്പെട്ടു. അതേസമയം എണ്ണയ്‌ക്കായി ഇറാനെ അശ്രിയക്കുന്നത് ഇന്ത്യ കുറയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ നിക്കി ഹാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. പാകിസ്ഥാന്‍ തീവ്രവാദികളുടെ പറുദീസയാകുന്നത് അമേരിക്കക്ക് കണ്ടില്ലെന്ന് നടക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.