‘കൽ ഹോ ന ഹോ’ എന്ന ഷാരൂഖാന്റെ ഹിറ്റ് ചിത്രത്തിലെ 'കൽ ഹോ ന ഹോ' എന്ന ഹിറ്റ് ​ഗാനവുമായി എത്തിയിരിക്കുകയാണ് നൈജീരിയയിൽനിന്നുള്ള യുവാക്കൾ. കൽ ഹോ ന ഹോ എന്ന ​ഗാനം യുവാക്കൾ ആലപിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനും ആരാധകരുള്ള ബോളിവുഡ് നടനാണ് ഷാരൂഖ് ഖാൻ. താരത്തിനോടുള്ള ആരാധന മൂത്ത് താരത്തെ കാണാനും പിറന്നാൾ ആശംസകൾ അറിയിക്കാനും നൂറുക്കണക്കിന് ആളുകൾ എത്തുന്നതും ഫോട്ടോകൾ എടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ ഷാറൂഖ് ഖാന്റെ ആരാധകരുടെ വ്യാപ്തി കടൽകടന്ന് നൈജീരിയയിൽ എത്തിയെന്ന് കാണിച്ച് തരുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

‘കൽ ഹോ ന ഹോ’ എന്ന ഷാരൂഖാന്റെ ഹിറ്റ് ചിത്രത്തിലെ 'കൽ ഹോ ന ഹോ' എന്ന ഹിറ്റ് ​ഗാനവുമായി എത്തിയിരിക്കുകയാണ് നൈജീരിയയിൽനിന്നുള്ള യുവാക്കൾ. കൽ ഹോ ന ഹോ എന്ന ​ഗാനം യുവാക്കൾ ആലപിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Scroll to load tweet…

അലി ഗുൽ ഖാൻ എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 58 സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ മൂന്ന് യുവാക്കൾ ഗാനം ആലപിക്കുന്നത് കാണാം. ഇന്ത്യക്കാരെക്കാൾ നൈജീരിയക്കാർ കൂടുതൽ ബോളിവുഡ് സിനിമകൾ കാണുന്നുവെന്ന ക്യാപ്ഷനോടെയാണ് അലി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.