മര്യാദയ്‍ക്ക് ഭരണം നടത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണയ്‍ക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് ഭാര്യ ഐഷ ബുഹാരിയുടെ മുന്നറിയിപ്പ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റിന് നൈജീരിയന്‍ പ്രഥമ വനിത മുന്നറിയിപ്പ് നല്‍കിയത്.
സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അടുത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പരാജയപ്പെടുത്തും. താന്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ആരെന്നു പോലും പ്രസിഡന്റിന് അറിയില്ല. ഏതാനും ചിലരുടെ വേണ്ടപ്പെട്ടവരെയാണ് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ഇതൊക്കെ തിരുത്തിയില്ലെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുമെന്നും ഐഷ ബുഹാരി പറയുന്നു.
