മലപ്പുറം: നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോഴാണ് രണ്ടു പേർക്ക് വെടിയേറ്റത്. ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിഗമനം. മാവോയിസ്റ്റു നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിനുനേരെയും വെടിവയ്പ്പുണ്ടായി. വ്യാജ ഏറ്റുമുട്ടലെന്ന് തെളിയിക്കാൻ ഒരു രേഖയും പൊതുതെളിവെടുപ്പിൽ ആരും ഹാജരാക്കിയില്ല. മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയാണ് മജിസ്റ്റീയൽ അന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയത്