കോയമ്പത്തൂര്‍: ശരീരത്തിൽ പൊടി രൂപത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായി. എയർ അറേബ്യയുടെ ഷാർജ വിമാനത്തിലെത്തിയ അബ്ദുൾ കരീമാണ് പിടിയിലായത്.
കള്ളക്കടത്തുകാർ സ്വർണ കടത്തിന് പുതുവഴികൾ തേടുന്നതിന്റെ അങ്കലാപ്പിലാണ് അധികൃതർ. പൊടി രൂപത്തിലാക്കിയ സ്വർണ്ണം കെമിക്കൽ കലർത്തി മരുന്നെന്ന വ്യാജേനെ ഇരുകാലുകളിലും കെട്ടിവച്ചായിരുന്നു അബ്ദുൾ കരീം വിമാനത്താവളത്തിലെത്തിയത്. എമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കൾ കലർത്തി ശരീരത്തിൽ കെട്ടിവച്ച സ്വർണം കണ്ടെത്തിയത്. ശരീരത്തിൽ 700 ഗ്രാം സ്വർണമുണ്ട് എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പുലർച്ചെ 4.30ന് എയർ അറേബ്യയുടെ ഷാർജ വിമാനത്തിലാണ് അബ്ദുൾ കരീം എത്തിയത്. വിദഗ്ധരായ പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 26,34,630 രൂപയുടെ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്നു് വ്യക്തമായി.
