'ഞാന്‍ എന്റെ ആറാമത്തെ വയസ്സില്‍ മുടി മുറക്കാമെന്ന് തിരുമാനിച്ചതാണ്. പിന്നെ എന്തോ കാര്യം കൊണ്ട് ഞാന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. പക്ഷേ ഇപ്പോള്‍ എന്റെ മുടിയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്'-നിലാഷി പറഞ്ഞു.
ദില്ലി: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലാഷി പട്ടേല്‍ തന്റെ മനേഹരമായ മുടി മുറിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും ഇന്ന് ലഭിച്ച ഈ നേട്ടം സ്വന്തമാക്കാന്‍ നിലാഷിക്ക് കഴിയുമായിരുന്നില്ല. ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിൽ ഇടം നേടിയിരിക്കുകാണ് പതിനാറുകാരിയായ ഈ കൊച്ചു സുന്ദരി. അഞ്ചടി ഏഴിഞ്ചാണ് നിലാഷിയുടെ മുടിയുടെ നീളം.
'ഞാന്‍ എന്റെ ആറാമത്തെ വയസ്സില്‍ മുടി മുറക്കാമെന്ന് തിരുമാനിച്ചതാണ്. പിന്നെ എന്തോ കാര്യം കൊണ്ട് ഞാന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. പക്ഷേ ഇപ്പോള്‍ എന്റെ മുടിയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്'-നിലാഷി പറഞ്ഞു. നിലാഷിയെ കൂട്ടുകാര്‍ സ്‌നേഹത്തോടെ 'റപുന്‍സല്‍' (ജര്‍മ്മന്‍ ബാല കഥയിലെ നീണ്ട സ്വര്‍ണ്ണതലമുടിയുള്ള രാജകുമാരി) എന്നാണ് വിളിക്കാറ്. ആ പേരിനെ അന്വർത്ഥമാക്കും വിധം തന്നെയാണ് അവളുടെ മുടിയുടെ ഭംഗിയും.
ദിവസവും അമ്മയുടെ സഹായത്തോടെയാണ് നിലാഷി തന്റെ മുടി കെട്ടുന്നത്. 'ആളുകൾ വിചാരിക്കും ഇത്രയും നീളമുള്ള മുടി കാരണം നിരവധി പ്രശ്നങ്ങൾ ഉണ്ടകുമെന്ന്. പക്ഷേ എന്റെ മുടി ഒരു ബാധ്യതയാണെന്ന് എനിക്ക് ഇതുവരെയും തോന്നിട്ടില്ല. ഈ മുടിവെച്ച് തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എന്റെ വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. എന്റെ മുടി എന്റെ ഭാഗ്യമാണ്'- നിലാഷി പറയുന്നു.

