സൈനിക വിമാനം തര്‍ന്ന് വീണ് 9 മരണം വിമാനത്തിൽ ഉണ്ടായിരുന്ന 9 പേരും മരിച്ചു

അമേരിക്കയില്‍ വിമാനം തകർന്ന് 9 മരണം. ജോർജ്ജിയയിൽ സാവന്നാ തീരത്തിന് സമീപം പ്യൂോർട്ടോറിക്ക നാഷണൽ ഗാർഡിന്‍റെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നത്. സൈനിക വിമാനത്തിൽ ഉണ്ടായിരുന്ന 9 പേരും മരിച്ചു.പ്രസിഡന്‍റ് ഡോണൾഡ് ട്രമ്പ് നടുക്കം രേഖപ്പെടുത്തി. 
സി 10 ഹെര്‍ക്കുലീസ് വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. അരിസോണയിലുള്ള അമേരിക്കന്‍ എയര്‍ ഫോഴ്സ് ബേസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ പോര്‍ട്ടിന് സമീപമുള്ള ദേശീയ പാതയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.