സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് രക്ഷപെടുന്നതിനിടയില്‍ മകളെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു പ്രതികളെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

ഭുവനേശ്വര്‍: വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി ഒന്‍പതുവയസുകാരിയ ബലാത്സംഗം ചെയ്തു. ഒഡീഷയിലെ ഗന്‍ജം ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് പ്രതികള്‍ പെണ്‍കുട്ടിയുടെ വീട് കൊള്ളയടിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിലെല്ലാവരും ഉറക്കത്തിലായിരുന്നു. മൂന്നുപേരാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. 

സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് രക്ഷപെടുന്നതിനിടയില്‍ മകളെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു പ്രതികളെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. വീടിനടുത്തുള്ള ഫാമിലെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത് ബന്ധുക്കളാണ്. സ്ഥിതി ഗുരുതരമായതിനാല്‍ മഹാരാജാ കൃഷ്ണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.