ലഭ്യമായ പത്തൊമ്പത് സാമ്പിളുകളില്‍ ഒന്ന് പോലും പോസിറ്റീവ് അല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ നിപ്പ വൈറസ് മൂലം 11 മരണമെന്ന് ഓദ്യോഗീക വിശദീകരണം. നിപ്പ വൈറസ് ബാധമൂലം കേരളത്തില്‍ ആകെ പതിനാല് പോസിറ്റീവ് കേസ് ഉള്ളതില്‍ 11 മരണം മാത്രമാണെന്ന് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗീക വിശദീകരണം. ലഭ്യമായ പത്തൊമ്പത് സാമ്പിളുകളില്‍ ഒന്ന് പോലും പോസിറ്റീവ് അല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ പല ആശുപത്രികളും വെറും സംശയത്തിന്റെ പുറത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട് കേസുകളുടെ എണ്ണം 29 ആയി. ഇവയെല്ലാം നെഗറ്റീവ് ആകാനാണ് സാധ്യതെന്നും ഔദ്യോഗീക വിശദീകരണമുണ്ട്. 

നിപ്പ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ ഔഷധം ഓസ്‌ട്രേലിയയിലെ ക്വീന്‍ സ്ലാന്‍ഡില്‍ വികസിപ്പിച്ചെടുത്ത എം 102.4 എന്ന ഹ്യൂമന്‍ മോനോക്ലോണല്‍ ആന്റിബോഡിയാണ്. ഇത് ക്യുഎന്‍സ്ലാന്‍ഡില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ക്യു എന്‍ലാന്റിലെ ചീഫ് മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മരുന്ന് നല്‍കാമെന്ന് ക്യുഎന്‍സ്ലാന്‍ഡില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ രോഗം നേരിടുന്നതില്‍ സഹകരിക്കുന്ന ICMR ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോടും, ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ സ്ഥാനപതിയോടും പ്രസ്തുത മരുന്നിന്റെ കേരളത്തിലെ വിതരണ സാദ്ധ്യതകളെക്കുറിച്ച് ആരാഞ്ഞിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.