മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.
വീണ്ടുമൊരു പനി കാലം കൂടിയെത്തിയിരിക്കുന്നു. പകർച്ചപ്പനിക്ക് പിന്നിൽ നിപ്പാ വൈറസ് എന്ന് സ്‌ഥിരീകരിച്ചിരിക്കുന്നു. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
പരിഭ്രാന്തിയോ ഭീതിയോ കൊണ്ട് നമുക്ക് ഇതിനെ നേരിടാനാകില്ല. പകരം, വിവേകത്തോടെയും വകതിരിവോടെയും നമുക്ക് ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച് നിൽക്കാം. നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ ശരിയായ വ്യക്തി ശുചിത്വം പാലിക്കണം.
2. രോഗിയെ പരിചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം.
3. രോഗിയെ പരിചരിച്ച ശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് കഴികുക.
4. രോഗിയെ ശുശ്രൂഷിക്കുമ്പോൾ കൈയുറകള്‍ ഉപയോഗിക്കാം
5. രോഗിയുടെ ശരീരദ്രവങ്ങൾ പറ്റാൻ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി ഇടപെടുമ്പോൾ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം (ഗൗൺ )ധരിക്കണം.
6. രോഗിയുടെ വസ്ത്രം, കിടക്കവിരി, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയവയൊക്കെ സുരക്ഷിതമായി കൈകാര്യം ചെയ്യണം.
