നിപ വൈറസ്: വിമാനത്താവളങ്ങളില്‍ ജാഗ്രത ആവശ്യമെങ്കിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സർക്കാർ

ദില്ലി: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സർക്കാർ. എല്ലാ വിമാനത്താവളങ്ങളിലും ഡോക്ടർമാരുടെ സംഘം ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കേരളത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ജെ.പി നദ്ദ പറഞ്ഞു. എന്നാല്‍ വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 13 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം ലോകാരോഗ്യ സംഘടനയെ സർക്കാർ അറിയിച്ചു, കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.