നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തൽക്കാലം തുടരും

കോഴിക്കോട് : നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി. കോഴിക്കോട്ടെ സ്കൂളുകൾ മറ്റന്നാൾ തന്നെ തുറക്കും. നിരീക്ഷണവും ജാഗ്രതയും ഈ മാസം കൂടി തുടരാനും കോഴിക്കോട് ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തൽക്കാലം തുടരുമെന്നും മന്ത്രി അറിയിച്ചു.

നിപ രോഗം ഭേദമായ നഴ്സിംഗ് വിദ്യാർത്ഥിനി അജന്യയെ നാളെയും മലപ്പുറം സ്വദേശി ഉബീഷിനെ 14 ന് ഡിസ്ചാർജ് ചെയ്യും. നിപ പ്രതിരോധത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആലപ്പുഴ വൈറോളജി ലാബിന്റെ നിലവാരം മെച്ചപ്പെടുത്തും, വൈറസിന്റെ ഉറവിട പഠനം തുടരുമെന്നും മന്ത്രി അറിയിച്ചു.