പനി മറ്റു ആരോ​ഗ്യപ്രശ്നങ്ങൾ എന്നിവയുമായി എത്തുന്നവരെ പരിശോധിക്കണം.

ദുബായ്: നിപ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി. യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കാണ് ഇതുസംബന്ധിച്ച അതീവ ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 

പനി മറ്റു ആരോ​ഗ്യപ്രശ്നങ്ങൾ എന്നിവയുമായി എത്തുന്നവരെ പരിശോധിക്കണം. സംശയം തോന്നിയാൽ പ്രത്യേക ഇടത്തേക്ക് മാറ്റിയ ശേഷം വിശമദമായ പരിശോധനകൾ നടത്തണമെന്നും അറിയിപ്പിൽ നിർദേശിക്കുന്നു.