തിരുവനന്തപുരം: പാറശാല നിര്‍മ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽനിര്‍മ്മൽ കൃഷ്‍ണ ചിട്ടിതട്ടിപ്പു കേസില്‍ കമ്പനി ഉടമയുടേയും ബിനാമികളുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ തമിഴ്നാട് ക്യൂബ്രാഞ്ചാണ് നിർദ്ദേശം നൽകി . തിരുവനന്തപുരം ജില്ലയിലെ 23 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കുക .

തട്ടിപ്പ് കേസിൽ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രണ്ട് പേര്‍അറസ്റ്റിലായിരുന്നു. ഡയറക്ടർമരായ പാറശാല സ്വദേശി അനില്‍കുമാർ, പദ്‍മനാഭപുരം സ്വദേശി അജി എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. അതേസമയം ചിട്ടികമ്പനി ഉടമ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ആക്ഷൻ കൗണ്‍സിൽ പ്രക്ഷോഭവും ശക്തമാക്കി.

കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ പളുഗലിലെ ചിട്ടിക്കമ്പനി ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധ മാര്ച്ച്. സ്ത്രീകളടക്കം നൂറ് കണക്കിന് നിക്ഷേപരമാണ് പ്രക്ഷോഭത്തിലണി നിരന്നത്. എല്ലാവര്‍ക്കും പറയാനുള്ളത് കണ്ണീര്‍ കഥകൾ

ഉന്നത രാഷ്ട്രീയ ബന്ധം മറയാക്കിയാണ് ചിട്ടിക്കമ്പനി ഉടമ രക്ഷപ്പെട്ടതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ബിനാമി സ്വത്തിടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.

തമിഴ്നാട് പൊലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ചിട്ടിതട്ടിപ്പ് അന്വേഷിക്കുന്നത്. ചിട്ടി കന്പനിഉടമയുമായി വ്യക്തി ബന്ധമുള്ളവരെയും സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടിക്കണക്കിന് രൂപയുമായി മുങ്ങിയ ചിട്ടിക്കമ്പനിക്കെതിരെ കേരളാ ക്രൈം ബ്രാഞ്ചും പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.