Asianet News MalayalamAsianet News Malayalam

നിർമ്മൽ ചിട്ടി തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം

Nirmal krishna chit fraud
Author
First Published Sep 23, 2017, 11:44 PM IST

തിരുവനന്തപുരം: നിർമ്മൽ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസിനെ സഹായിക്കാനായി ക്രൈം ബ്രാഞ്ചിൻറെ പ്രത്യേക സംഘം രൂപീകരിച്ചു. ഒരു എസ്പിയുടെ നേതൃത്വത്തിലാണ് സംഘം. കേരളത്തിൽ 170 കോടി രൂപയുടെ തട്ടിപ്പിൻറെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.

നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൻ തമിഴനാട്- കേരള സംയുക്ത അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. തട്ടിപ്പ് നടന്നത് തമിഴ്നാട്ടിലായതിനാൽ കേരള പൊലീസിന് കേസെടുക്കാൻ കഴിയില്ലെന്ന കാര്യം ക്രൈം ബ്രാ‍ഞ്ച് മേധാവി എ.ഹേമചന്ദ്ര തമിഴനാട്ടിലെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. കേസന്വേഷിക്കുന്ന തമിഴ്നാട് പൊലീസിൻറെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നിർമ്മിലിൻറെ ബിമാനി ഇടപാടികള കുറിച്ചുള്ള വിവരങ്ങള്‍ കൈമറും പ്രതികളെ കണ്ടെത്താനും ക്രൈം ബ്രാഞ്ചിൻറെ പ്രത്യേക വിഭാഗം സഹായിക്കും. ആൻറി പൈറ സെൽ എസ്പി പ്രശാന്തൻറെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരുടം സിഐമാരും ഉള്‍പ്പെടുന്ന സംഘത്തെ ഇതിന് നിയോഗിച്ചിട്ടുണ്ട്.

പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തമിഴ്നാട് പൊലീസിന് നൽകിയിട്ടുണ്ട്.  തട്ടിപ്പുമായി ബന്ധപ്പെട്ട് 3700 പേരിൽ നിന്നാണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരിൽ നിന്നും 170 കോടിയുടെ തട്ടിപ്പിൻറഫെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇതിനിടെ നെയ്യാറ്റിൻകര പാശശാല കാരക്കോണം എന്നിവടങ്ങളിലെ വില്ലേജ് ഓഫീസുകളിൽ നിന്നും തമിഴന്ടാ പൊലീസ് നടത്തിയ പരിശോധനയിൽ ചിട്ട കമ്പനി ഉടമ നിർമ്മലിൻറെ ഭൂമീ ഇടപാടിൻറെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന നിർമ്മലിനെയും സഹായികളെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിനും സ്വത്തുകള്‍ക്കും സംരക്ഷണം തേടി ഇതിനിട നിർമ്മൽ ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്.

Follow Us:
Download App:
  • android
  • ios