തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധി ഇല്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്‍. എല്ലാവരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്‍ ഓഖി ദുരന്തം ദേശീയ ദുരന്തമാണോ എന്ന് തീരുമാനിക്കേണ്ടത് താനല്ലെന്നും പറഞ്ഞു. 

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കന്യാകുമാരിയില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തുകയും തീരപ്രദേശങ്ങളിലെത്തി മത്സ്യത്തൊഴിലാളികളോട് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ വിലയിരുത്തുന്നില്ല. ഇപ്പോള്‍ പ്രതികരിക്കുന്നത് ജനങ്ങളില്‍ സംശയമുണ്ടാക്കും. ജനങ്ങളെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചതന്നും പ്രതിരോധമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.