ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് ബിജെപി. ബാങ്ക് വായ്പാ തട്ടിപ്പ് തുടങ്ങിയത് യുപിഎ ഭരണകാലത്ത് എന്ന് പ്രതിരേധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നു. ഗീതാഞ്ജലി ജുവല്‍സുമായി രാഹുലിന് ബന്ധമെന്നും ഇവരുടെ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു എന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് മനു അഭിഷേക് സിങ്വിയുടെ ഭാര്യയുടെ കെട്ടിടത്തിലെന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, നീരവ് മോദിയുടെ തട്ടിപ്പ് 2017ല്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍‌ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തയാളാണ് നീരവ് മോദിയെന്ന് കപില്‍ സിബല്‍ പറഞ്ഞു 

പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരേധമന്ത്രിയുടെ പ്രതികരണം.