ദില്ലി: കശ്മീരിലെ സുജ്ജ്വാന്‍ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

സുജ്ജ്വാന്‍ ആക്രമണത്തിന് പിന്നില്‍ അസ്ഹര്‍ മസൂദിന്‍റെ ജയ്ഷെ മുഹമ്മദാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഭീകരര്‍ക്ക് പാകിസ്ഥാന്‍റെ സഹായമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നാണെന്ന് രഹസ്യം വിവരം ലഭിച്ചിട്ടുണ്ട്.