തിരുവനന്തപുരം സെൻറട്രല്‍ ജയിലിലേക്ക് മാറ്റിയത് അച്ചടക്കരഹിതമായ പ്രവൃത്തികളുടെ പേരില്‍ നിസാമിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ഭാര്യയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളി
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ മുഖ്യ പ്രതി നിസാം കണ്ണൂര് ജയിലില് ഗുതുരതമായ നിയമലംഘനങ്ങള് തുടര്ച്ചയായി നടത്തിയതായി ആഭ്യന്തരവകുപ്പ്. ഇയാളുടെ പ്രവൃത്തികള് ജയിലിന്റെ സുഗമമായ പ്രവര്ത്തനങ്ങള്ക്ക് തടസ്സമുണ്ടാക്കിയെന്നും ആഭ്യന്തര വകുപ്പ് പറയുന്നു. നിസാമിനെ കണ്ണൂരില് നിന്ന് തിരുവനന്തപുരം സെൻറട്രല് ജയിലിലേക്ക് മാറ്റിയത് അച്ചടക്കരഹിതമായ പ്രവൃത്തികളുടെ പേരിലാണെന്നും റിപ്പോര്ട്ടില് പറയുന്നു.
നിസാമിനെ വിയ്യൂര് ജയിലിലേക്ക് മാറ്റണമെന്ന ഭാര്യയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളി. നിസാമിനെ വിയ്യൂര് ജയിലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് ഭാര്യ കഴിഞ്ഞ ഡിസംബര് 27ന് ആഭ്യന്തരവകുപ്പിന് കത്ത് നല്കിയിരുന്നു. ഈ മാസം 5നു ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയിലാണ് കണ്ണൂർ ജയിലിൽ നിസാം ചെയ്തു കൂട്ടിയ നിയമലംഘനങ്ങൾ പരാമർശിക്കുന്നത്. ജയില് നിയമങ്ങള്ക്ക് വിരുദ്ധമായും അച്ചടരഹിതമായുമാണ് നിസാമിൻറെ ഓരോ പ്രവൃത്തികളും ഉണ്ടായിരുന്നത്. കണ്ണൂര് ജയിലിലിന്റെ പ്രവര്ത്തനത്തെ പോലും ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഇയാളെ തിരുവനന്തപുരത്തേക്ക് മാറ്റിയതെന്ന് കത്തില് പറയുന്നു. ഈ സാഹച്യത്തില് നിസാമിനെ വിയ്യൂര് ജയിലിലേക്ക് മാറ്റാനാകില്ലന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
കണ്ണൂർ ജയിലിൽ ജീവനക്കാർ നിസാമിന് വഴിവിട്ട് സഹായം ചെയ്തെന്ന് പരാതി ഉയർന്നിരുന്നു. അതോടൊപ്പം സഹോദരങ്ങളെ ഫോൺ വഴിയും സന്ദർശന വേളയിലും വധഭീഷണി മുഴക്കിയെന്ന പരാതിയും നിലവിൽ ഉണ്ട്. നേരത്തെ വിയ്യൂര് ജയിലിലായിരുന്ന നിസാമിനെ കാപ്പ നിയമം ചുമത്തിയ ശേഷമാണ് കണ്ണൂരിലക്ക് മാറ്റിയത്. 5 മാസം മുമ്പാണ് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
