ദില്ലി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മഹാത്മ ഫുലെ കാർഷിക സർവ്വകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം.

ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നതിനിടെ ഗഡ്കരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഗഡ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.