Asianet News MalayalamAsianet News Malayalam

ലോഹ്യക്ക് ഭാരത് രത്ന നൽകണമെന്ന് പ്രധാനമന്ത്രിയോട് നിതീഷ് കുമാർ

  • ഗോവ വിമാനത്താവളത്തിന് റാം മനോഹർ ലോഹ്യയുടെ പേര് നൽകണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു
nitish demands bharathratna for ram manohar lohya

പാറ്റ്ന: സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യക്ക് ഭാരത് രത്ന പുരസ്കാരം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

രാജ്യത്തിനായി നടത്തിയ സേവനങ്ങൾ കണക്കിലെടുത്ത് ലോഹ്യയുടെ ചരമ വാർഷികദിനമായ ഒക്ടോബർ 12ന് ഭാരത് രത്ന പുരസ്കാരം നൽകണമെന്നാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടത്. 

ഗോവ വിമാനത്താവളത്തിന് റാം മനോഹർ ലോഹ്യയുടെ പേര് നൽകണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. റാം മനോഹർ ലോഹ്യക്ക് ഭാരത് രത്ന നൽകണമെന്ന് 2014ലിലും നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios