Asianet News MalayalamAsianet News Malayalam

ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ നാളെ വീണ്ടും മുഖ്യമന്ത്രിയാവും

nitish kumar to swear in again tomorrow
Author
First Published Jul 26, 2017, 10:50 PM IST

ആര്‍.ജെ.ഡി-ജെ.ഡി.യു തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം രാജിവെച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി.ജെ.പി പിന്തുണയോടെയാണ് നീതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. 

അഴിമതി കേസിൽ ഉൾപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത രാജി. ഇതിന് പിന്നാലെ നിതീഷിന് പിന്തുണ നൽകുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നെങ്കിലും ബി.ജെ.പി നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ വീണ്ടും നിതീഷഅ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

Follow Us:
Download App:
  • android
  • ios