നിയമസഭാ സമ്മേളനം ഇനിമുതല്‍ രാവിലെ ഒമ്പതുമണിക്ക്
തിരുവനന്തപുരം:നിയമസഭയുടെ പ്രവർത്തന സമയം ക്രമീകരിക്കുന്ന ചട്ട ഭേദഗതിക്ക് നിയമസഭ അംഗീകാരം നൽകി. അടുത്ത സെഷൻ മുതൽ നിയമസഭാ സമ്മേളനം രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും. നിലവിൽ ഇത് എട്ടര മണിയാണ്.
ചട്ടങ്ങൾ സംബന്ധിച്ച സമിതിയുടെ രണ്ടാമത് റിപ്പോർട്ടാണ് സഭ അംഗീകരിച്ചത്.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാകും ഇനി സഭാ സമ്മേളന സമയക്രമം. വെള്ളിയാഴ്ചകളിൽ ഒമ്പതു മുതൽ പന്ത്രണ്ടര വരെയും. സഭാ സമ്മേളനം എംഎൽഎമാരെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും അറിയിക്കണമെന്ന സഭാ സമിതിയുടെ ശുപാർശ തള്ളി. എസ്എംഎസും ഇ-മെയിലും മുഖേന സഭാ സമ്മേളനം ചേരുന്ന വിവരം അറിയിക്കുന്ന നിലവിലെ രീതി തുടരാനാണ് തീരുമാനം.
