ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഇന്നലെ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകി. ശബരിമലയിലെ അടിസ്ഥാന സൗകര്യഅഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്. നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കത്ത് നൽകിയത്.
ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഇന്നലെ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകി. ശബരിമലയിലെ അടിസ്ഥാന സൗകര്യഅഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്. നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കത്ത് നൽകിയത്.ഒരേ വിഷയത്തിൽ ഒന്നിലേറെ തവണ അടിയന്തരപ്രമേയത്തിന് അനുമതി നൽകുന്ന കീഴ്വഴക്കം നേരത്തെ ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ ആവശ്യം സ്പീക്കർ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
