ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നായിരുന്നു എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി 

കാസര്‍കോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിെരായ പരാതിയില്‍ തത്ക്കാലം സംഘടന നടപടിയില്ല.തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് എസ്എഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ തീരുമാനം പരാതിക്കാരിയെ അനുനയിപ്പിക്കാനാണ് പാർട്ടി നേതൃത്വത്തിന്‍റെ ശ്രമം ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നായിരുന്നു എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി സിപിഎംകാസർകോട് ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത് വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. നിരവധി തവണ അശ്ലീല ദൃശ്യങ്ങൾ അടക്കം അയച്ചു എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് പരാതി നൽകിയത്. രണ്ട് മാസം മുമ്പ് തൃക്കരിപ്പൂരിൽ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിന് നേരിട്ട് പരാതി നൽകിയത്.