ദില്ലി:ബിജെപിയുമായി ശത്രുതയില്ലെന്നും ആശയപരമായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും മക്കള്‍ നീതി മയ്യം സ്ഥാപകനും അഭിനേതാവുമായ കമല്‍ഹാസന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 21 നാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്. എന്നാല്‍ ഇതുവരെ ഏതെങ്കിലും പാര്‍ട്ടിയുമായി ഒന്നിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. 

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ബിജെപിയുമായി ആശയപരമായ വ്യത്യാസങ്ങളുണ്ട് എന്നാല്‍ ശത്രുതയില്ല. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക ശ്രമിച്ചെങ്കിലും സമയം കിട്ടിയില്ലെന്നും ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു. അന്തരിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിക്ക് കമല്‍ഹാസന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ അഭിനേതാക്കളുടെയും അദ്ധ്യാപകനെന്നാണ് കലൈഞ്ജറെ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്.