കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് പണം പിന്‍വലിക്കാനായി ബാങ്കിലെ ക്യൂവില്‍ നിന്നിരുന്നു. ഫീസടക്കാനുള്ള പണം പിൻവലിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ബുധനാഴ്​ചയായിരുന്നു ​കോളേജിൽ ഫീസടക്കേണ്ടിയിരുന്ന അവസാന തീയതി.

ചൊവ്വാഴ്​ചയും സുരേഷ്​ ബാങ്കിൽ ക്യൂ നിന്നിരുന്നു. എന്നാൽ അപ്പോഴും പണം ലഭിച്ചില്ല.   ചൊവ്വാഴ്ച ബാങ്കില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫീസടക്കാൻ കഴിയാത്ത മനോവിഷമത്തിൽ സുരേഷ്​ ആത്​മഹത്യ ചെയ്യുകയായിരുന്നു എന്നാണ്​ ബന്ധുക്കള്‍ ആരോപിക്കുന്നത്.

 സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ  ഗ്രാമവാസികൾ ബാങ്ക്​ ആക്രമിച്ചു. ബാങ്കിനു നേരെ രൂക്ഷമായ കല്ലേറ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.