പാലക്കാട്: അതിർത്തി കടന്ന് ലഹരി ഒഴുക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ഏറെയുണ്ടെങ്കിലും യാതൊരു പരിശോധനയും കൂടാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.അമിതഭാരം കണ്ടെത്താനുള്ള പരിശോധനയും പല ചെക്പോസ്റ്റുകളിലുമില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.
കൈക്കൂലി അരങ്ങു വാഴുന്ന ചെക്പോസ്റ്റുകളിൽ പരിശോധന പേരിനു പോലുമില്ല. ലഹരി വസ്തുക്കളുണ്ടോ എന്നു പരിശോധിക്കേണ്ട എക്സൈസ് ചെക്പോസ്റ്റിനു സമീപം ഒരു മിനുട്ടിൽ താഴെ മാത്രമാണ ലോറികൾ നിർത്തുന്നത്. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ ലോറിയുടെ ഭാഗത്തേക്ക് നോക്കുന്നു പോലുമില്ല.
അമിത തൂക്കമുണ്ടോ എന്ന് പരിശോധിക്കേണ്ട വേ ബ്രിഡ്ജിൽ ലോറികൾ കയറുന്നേയില്ല. വാളയാർ എക്സൈസ് ചെക്പോസ്റ്റ് വാളയാർ ചെക്പോസ്റ്റിലെ സർക്കാർ വേ ബ്രിഡ്ജ്, കോടികൾ ചെലവിട്ട സ്ഥാപിച്ച ഉപകരണങ്ങൾ വെറുതെ കിടന്ന് നശിക്കുമ്പോൾ സ്വകാര്യ തൂക്ക പരിശോധനാ കേന്ദ്രങ്ങളിൽ ചാകര. തൂക്കം കൂട്ടിവെച്ച് ഉദ്യോഗസ്ഥരും പരിശോധനാ കേന്ദ്രങ്ങളും തമ്മിൽ ഒത്തു കളി നടത്തുന്നതും സ്ഥിരം സംഭവമാകുകയാണ്
