റാന്നി, വെച്ചുവിച്ചിറ, ഏരുമേലി, മുണ്ടക്കയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.
പത്തനംതിട്ട: എരുമേലിയില് നിന്ന് കാണാതായ കോളജ് വിദ്യാര്ഥിനി ജസ്നയെ കണ്ടെത്താനായി സൈബര് സെല് ആയിരക്കണക്കിന് ഫോണ് കോളുകള് പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പത്തനംതിട്ട ഇടുക്കി കോട്ടയം ജില്ലകളിലെ മലയോര മേഖലകളിലും പൊലീസ് അന്വേഷണം തുടരുകയാണ്
ജസ്നയെ കാണാതായി 60 ദിവസമായിട്ടും പൊലീസ് ഇരുട്ടില് തപ്പുകയാണ്. സൈബര് സെല് ഒരാഴ്ചയായി ഫോണ് വിളികള് പരിശോധിച്ചെങ്കിലും യാതൊരു സൂചനയും കിട്ടിയിട്ടില്ല. റാന്നി, വെച്ചുവിച്ചിറ, ഏരുമേലി, മുണ്ടക്കയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ മൊബൈല് ടവറുകള് കേന്ദ്രീകരിച്ചാണ് പരിശോധന. സംസ്ഥാനത്തിന് പുറത്തെ അന്വേഷണം പൊലീസ് നിര്ത്തി. അതേ സമയം ജസ്നനയെ തേടി പല സ്ഥലങ്ങളിലേയ്ക്കും ബന്ധുക്കള് പോകുന്നുണ്ട്. കിട്ടുന്ന വിവരങ്ങള് പൊലീസിനും കൈമാറുന്നു.
ജസ്നയെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് പാരിതോഴികം പ്രഖ്യാപിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥന് കൂടുതല് ഫോണ് കോളുകള് കിട്ടുന്നുണ്ട്. ഇങ്ങനെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം അന്വേഷണത്തില് അപാകത ആരോപിച്ച് എസ്.പി ഓഫിസ് ഉപരോധിക്കാനാണ് കോണ്ഗ്രസിന്റെ നീക്കം.
