ചെങ്ങന്നൂരിൽ ഏറ്റവും കൂടുതൽ ദുരിതം വിതച്ച പാണ്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമല്ലെന്ന് രക്ഷപ്പെട്ടെത്തിയവര്‍. പ്രളയദുരിത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് രക്ഷപ്പെട്ടെത്തിയവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. ആരും തിരിഞ്ഞു നോക്കിയില്ല. കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. ഒറ്റപ്പെട്ട മേഖലയിലുള്ളവര്‍ക്ക് ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കുന്നില്ല. ഇവര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത അവസ്ഥയാണ്.
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ഏറ്റവും കൂടുതൽ ദുരിതം വിതച്ച പാണ്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമല്ലെന്ന് രക്ഷപ്പെട്ടെത്തിയവര്‍. പ്രളയദുരിത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് രക്ഷപ്പെട്ടെത്തിയവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. ആരും തിരിഞ്ഞു നോക്കിയില്ല. കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. ഒറ്റപ്പെട്ട മേഖലയിലുള്ളവര്‍ക്ക് ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കുന്നില്ല. ഇവര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത അവസ്ഥയാണ്.
റോഡരികിലെ വീടുകളിലുള്ളവര്‍ക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നും കഴിയുന്ന രീതിയില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നതെന്നും ചെങ്ങന്നൂരില്‍ പാണ്ടനാട് നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് പറയുമ്പോഴും പാണ്ടനാട് രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നത് പഞ്ചായത്ത് സെക്രട്ടറി മാത്രമാണെന്നും അവര്‍ പറയുന്നു.
