പട്ടയ രേഖകളും റേഷൻ കാർഡും ആധാർ കാർഡുമടക്കം എല്ലാം നശിച്ചു. ഊരിലേക്കുള്ള റോഡുകൾ ഇല്ലാതായി. കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. കബനിയുടെ തീരത്തെ മുട്ടങ്കര, മുള്ളൻതറ, പീതാളി ഊരുകളിലും മഴക്കെടുതിയിൽ കാര്യമായ നാശനഷ്ടമുണ്ടായി. സർക്കാരിനൊപ്പം സന്നദ്ധസംഘടനകൾ കൂടി കൈകോർത്താൽ മാത്രമെ ആദിവാസി ഊരുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പുനസ്ഥാപിക്കാനാകൂ.

വയനാട്: മഴവെള്ളം ഇറങ്ങിയതോടെ കബനി നദിയുടെ തീരത്തെ ആദിവാസി ഊരുകളിൽ ദുരിതകാഴ്ചകളാണ്. വീടും റോഡും നശിച്ച ആദിവാസി
ഊരുകളെ പഴയരീതിയിലേക്ക് എത്തിക്കുക ഏറെ ശ്രമകരമാണ്. മിക്ക വീടുകളും തകർന്നു വാസയോഗ്യമാക്കാൻ കഴിയാത്തവണ്ണം മണ്ണും ചെളിയും കയറിയ വീടുകളുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പട്ടയ രേഖകളും റേഷൻ കാർഡും ആധാർ കാർഡുമടക്കം എല്ലാം നശിച്ചു. ഊരിലേക്കുള്ള റോഡുകൾ ഇല്ലാതായി. കുടിവെള്ള പൈപ്പുകളും വൈദ്യുതി
പോസ്റ്റുകളും തകർന്നു. കബനിയുടെ തീരത്തെ മുട്ടങ്കര, മുള്ളൻതറ, പീതാളി ഊരുകളിലും മഴക്കെടുതിയിൽ കാര്യമായ നാശനഷ്ടമുണ്ടായി. സർക്കാരിനൊപ്പം സന്നദ്ധസംഘടനകൾ കൂടി കൈകോർത്താൽ മാത്രമെ ആദിവാസി ഊരുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പുനസ്ഥാപിക്കാനാകൂ.