ആര്യങ്കാവില്‍ നിന്ന് പിടിച്ച മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് കണ്ടെത്തി. 

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ നിന്ന് പിടിച്ച മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് കണ്ടെത്തി. അതേസമയം, ഐസില്‍ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ വെള്ളം പരിശോധിക്കുന്നു. 

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർന്നെന്ന സംശയത്തില്‍ 9500 കിലോഗ്രാം മീൻ പിടിച്ചെടുത്തത്. അന്യസംസ്ഥാനത്തുനിന്ന്‌ വരുന്ന മീനിൽ വിഷവസ്തുക്കൾ ഉണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്.