തിരുവനന്തപുരം: ഹെൽമറ്റില്ലാതെ പെട്രോളില്ലെന്ന നിർദേശം തൽക്കാലം പിൻവലിക്കില്ലെന്ന് സര്‍ക്കാര്‍. നിർദേശങ്ങൾ നടപ്പിലാക്കുമ്പോള്‍ പ്രശ്നങ്ങൾ ലഘൂകരിക്കുമെന്ന ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഉത്തരവ് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത കമ്മീഷണറും അറിയിച്ചു. മന്ത്രി ഇതിനുള്ള നിർദ്ദേശം നൽകിയെന്നും ടോമിൻ തച്ചങ്കരി അറിയിച്ചു. നേരത്തെ ഉത്തരവ് ജനങ്ങള്‍ക്ക് പ്രശ്നം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
