വില വർദ്ധിപ്പിക്കുമെന്ന തരത്തില്‍ റത്ത് വരുന്ന വാർത്തകൾ തെറ്റെന്നും പെട്രോളിയം മന്ത്രാലയം 

ദില്ലി: .രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിപ്പിക്കുമെന്ന പ്രചാരണം തള്ളി പെട്രോളിയം മന്ത്രാലയം.ഇത്തരത്തിൽ പുറത്ത് വരുന്ന വാർത്തകൾ തെറ്റാണ്.നിലവിൽ വില വർദ്ധനവ് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

 ജനങ്ങള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് വില കൂട്ടുമെന്ന പ്രചരണം. കഴിഞ്ഞ 4 വർഷത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. അന്താരാഷ്ട്ര വിലയിലെ കുത്തനെയുള്ള വർദ്ധനവിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാരും എണ്ണ പൊതുമേഖലാ സ്ഥാപനങ്ങളും നിരന്തരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രിലായലം വ്യക്തമാക്കി