കമല്‍ സി. ചവറയ്‌ക്കെതിരെ കേസെടുത്ത ഘട്ടത്തില്‍ത്തന്നെ പരാതികള്‍ ഉയര്‍ന്നതിനെത്തെുടര്‍ന്ന് കേസിന്‍മേലുള്ള തുടര്‍നടപടികള്‍ നിറുത്തിവച്ചതായും ഡിജിപി അറിയിച്ചു. നിലവില്‍ അദ്ദേഹത്തിനെതിരെ യാതൊരു വിധത്തിലുള്ള അന്വേഷണവും നടക്കുന്നില്ല. കമല്‍ സി. ചവറയ്‌ക്കെതിരെ 124 എ പ്രകാരം എടുത്ത കേസ്സും സംസ്ഥാനത്ത് യു.എ. പി. എ. പ്രകാരം എടുത്ത കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളും പോലീസ് ആസ്ഥാനത്ത് പുന: പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. 

രാജ്യദ്രോഹ കുറ്റം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും വീട്ടില്‍ ദിവസവും ഇന്റലിജന്‍സുകാര്‍ കയറിയിറങ്ങുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ താന്‍ എഴുത്തുനിര്‍ത്തുന്നതായി കമല്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്റെ ശ്മശാനങ്ങളുടെ നോട്ടുപുസ്തകം പിന്‍വലിക്കണമെന്ന് പ്രസാധകനോട് ആവശ്യപ്പെട്ടാതായും ആ എന്ന കൃതി പരസ്യമായി കത്തിക്കു്െമന്നും കമല്‍സി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പൊലീസിനും ഇടതുപക്ഷ സര്‍ക്കാറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ പത്രക്കുറിപ്പ്. 

ഇതായിരുന്നു കമല്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ്.