വ്യാഴാഴ്ച ബിഹാറിലെത്തുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിതീഷ് കുമാറിനെയും കാണുന്നുണ്ട്. 

പാറ്റ്ന: ബി.ജെ.പിയും ജെ.ഡിയുവും തമ്മിൽ തര്‍ക്കമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ സര്‍ക്കാര്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇരു പാർട്ടികളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും നിതീഷ് പറ്റ്നയിൽ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യസമയത്ത് പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ തിടുക്കമില്ലെന്നും നിതിഷ് കുമാർ വ്യക്തമാക്കി.വ്യാഴാഴ്ച ബിഹാറിലെത്തുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിതീഷ് കുമാറിനെയും കാണുന്നുണ്ട്.