നിര്‍ബന്ധിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും യുഎഇയില്‍ ഇനി ആരെയും കൊണ്ട് ജോലി ചെയ്യിപ്പിക്കില്ലെന്ന് മാനവ വിഭവശേഷി-സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ഏത് സമയവും തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. തൊഴിലുടമയക്കും തൊഴിലാളിക്കും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് തൊഴില്‍ മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. 11 ഭാഷകളില്‍ തയ്യാറാക്കുന്ന തൊഴില്‍ വഗ്ദാന രേഖയില്‍ സ്വദേശത്ത് വെച്ച് തന്നെ ഇനി മുതള്‍ വിദേശികള്‍ക്കും ഒപ്പുവെയ്‌ക്കാം. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ തൊഴില്‍ വാഗ്ദാനം നിരസിക്കാം. ഇരു വിഭാഗത്തിനും തൃപ്തികരമാണെങ്കില്‍ മാത്രമെ വിസയ്‌ക്കുള്ള തുടര്‍ പ്രക്രിയകള്‍ നടത്തേണ്ടതുള്ളൂ. 

ഓഫര്‍ ലെറ്ററില്‍ ഒപ്പിട്ടാല്‍ തൊഴിലാളി എത്രയും പെട്ടെന്ന് നാട്ടിലെത്തണം.വിസ ചിലവുകള്‍ തൊഴിലാളിയില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയിലെ പരിഷ്കരാങ്ങള്‍ ഈ വര്‍ഷം അവസാനം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. തീരുമാനം നടപ്പാകുന്നതോടെ, വാഗ്ദാനം ചെയ്യപ്പെട്ട ജോലിയോ ശമ്പളമോ അല്ല ലഭിച്ചതെന്ന പരാതികള്‍ ഇല്ലാതാകും. ഒപ്പം തൊഴിലുടമയില്‍ നിന്നോ തൊഴില്‍ മേഖലയില്‍ നിന്നോ ദുരനുഭവങ്ങള്‍ നേരിട്ടാല്‍ ഏതു നിമിഷവും ജോലി അവസാനിപ്പിക്കാം.