ദില്ലി: കെപിസിസിയില്‍ നേതൃമാറ്റം ഉടനില്ല. ഇന്നു രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചായില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു. ഏതൊക്കെ തലത്തില്‍ മാറ്റം വേണമെന്നു കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കളെ നേതൃനിരയിലേക്കുകൊണ്ടുവന്നു പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശക്തമായ നടപടിയുണ്ടാകുമെന്നു രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞു.