സ്‌കൂളുകള്‍ എല്ലാം ജൂണ്‍ 12 തന്നെ തുറക്കും

കോഴിക്കോട്; നിപ വൈറസ് ഭീതിയില്‍ നിന്നും കോഴിക്കോട് സാധാരണ നിലയിലേക്ക്. നഗരജീവിതം പഴയ നിലയില്‍ ആയി വരുന്നതിനിടെ നിപ വൈറസ് പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 12-ഓടെ അവസാനിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു.

മുന്‍പേ അറിയിച്ചത് പോലെ സ്‌കൂളുകള്‍ എല്ലാം ജൂണ്‍ 12 തന്നെ തുറക്കും ജില്ലയില്‍ പൊതുയോഗങ്ങള്‍ക്കും മറ്റു കൂട്ടായ്മകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും അന്നോടെ അവസാനിക്കും. 

നിപ ലക്ഷണങ്ങളുമായി ഇന്നാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിപ സംശയിച്ച് പരിശോധനയ്ക്ക് അയച്ച എഴ് രക്തസാംപിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവാണ്.