ദില്ലി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച്ച ഹാദിയ കേസ് സുപ്രീം കോടതിയില്‍ പരിഗണിക്കും. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണം.

ഹാദിയ കേസില്‍ ഉയര്‍ന്നുവന്ന എല്ലാ ആക്ഷേപങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയില്ല. എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു എങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം ഔദ്യോഗികമായി അറിയിക്കുമായിരുന്നു. എന്‍ഐഎ അന്വേഷണം ഹാദിയ കേസില്‍ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.