സിപിഐക്ക് അവരുടെ നിലപാട് പറയാമെന്ന് കോടിയേരി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിൽ ആർഎസ്‍എസ് വോട്ടു വേണ്ടെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് വോട്ടുവേണ്ടെന്നത് സിപിഎമ്മിന്‍റെ മുൻ നിലപാടാണ്. സിപിഐക്ക് അവരുടെ നിലപാട് പറയാമെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസ് വോട്ടും വാങ്ങാമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയക്ക് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.