പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലിഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല. അതാത് പ്രദേശങ്ങലിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അടിയന്തര സഹായം ലഭ്യമാക്കാന്‍ നടപടി സ്വകീരിച്ചുവെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലിഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല. അതാത് പ്രദേശങ്ങലിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അടിയന്തര സഹായം ലഭ്യമാക്കാന്‍ നടപടി സ്വകീരിച്ചുവെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വീടുകളില്‍ നിന്ന് വെള്ളമിറങ്ങി പത്ത് ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും മിക്കയിടങ്ങളിലും കിട്ടിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. 30 ശതമാനം ആളുകള്‍ക്കെങ്കിലും ഇന്നുതന്നെ പണമെത്തിക്കാനാണ് ശ്രമം. എന്നാല്‍ പലയിടത്തും വിവര ശേഖരണം പോലും പൂര്‍ത്തിയായിട്ടില്ല എന്നതാണ് വാസ്തവം. ബാങ്ക് അക്കൗണ്ട് വഴിയാണ് പതിനായിരം രൂപ നല്‍കിയിരുന്നത്. എന്നാല്‍ വീടുകളിലെത്തി അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും ശേഖരിച്ച് പരിശോധിച്ച ശേഷമേ പണം നല്‍കിയിരുന്നോളളൂ. ഇതുണ്ടാക്കുന്ന കാലതാമസമാണ് സഹായ വിതരണം വൈകാനുള്ള കാരണം എന്നാണ് ലഭിക്കുന്ന വിവരം.