കോട്ടയത്ത് ചികിത്സ തേടിയ രണ്ട് പേർക്കും നിപ ഇല്ല പരിശോധനാ ഫലം പുറത്തുവന്നു
കോട്ടയം: നിപ രോഗ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രണ്ട് പേർക്കും വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പനിയെത്തുര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലമാമ് പുറത്തുവന്നത്.
കോട്ടയം കടുത്തുരുത്തിയില്‍ വിവാഹ നിശ്ചയത്തിനെത്തിയ പേരാമ്പ്ര സ്വദേശിയായ 57 കാരനെയായിരുന്നു നിപ്പ വൈറസ് സംശയിച്ച് ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രെയിനില്‍ കോട്ടയത്തെത്തിയ ഇയാള്‍ പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇരുവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷമാണ് രക്ത, സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചത്. അതിനിടെ, നിപ്പ ലക്ഷണങ്ങളോടെ വടകര ജില്ലാ ആശുപത്രിയിലെത്തിയ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
