കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേതൃത്വത്തിന് വിമര്‍ശനം. ഓഫീസിന് നേരെ ബോംബേറുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ ദുരൂഹതയെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനനെ ഉന്നമിട്ടാണ് ബോംബേറ് നടത്തിയതെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പത്തംഗ പൊലീസ് സംഘം ആദ്യം കേസ് അന്വേഷിച്ചിട്ടും കാര്യമായ പുരോഗതിയുണ്ടാവാത്തതിന് തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. എന്നാല്‍ കേസില്‍ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.