വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് രേഖാമൂലം എഴുതി നല്‍കി. അതെ സമയം വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാദം അടിസ്ഥാന രഹിതമായിരുന്നുവെന്ന് നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഫാര്‍മസി കോളജിലെ നാലാം വര്‍ഷക്കാരായ നാല് വിദ്യാര്‍ഥികള്‍ക്കെതിരായിരുന്നു നടപടി.രേഖാമുലം സസ്‌പെന്‍ഡ് ചെയ്തില്ലങ്കിലും ഇവരെ ക്ലാസില്‍ കയറുന്നതില്‍ നിന്നുംവിലക്കിയിരുന്നു. 

ഇതിനെതിരെ രാവിലെ മുതല്‍ എസ്.എഫ്.ഐ കെ.എസ്.യു ,എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായെത്തി. വൈകിട്ടോടെ എ.ഐ.എസ്.എഫ് , എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഫാര്‍മസി കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഇതോടെ അച്ചടക്ക നടപടിയെടുക്കില്ലെന്നും നാളെ നടക്കുന്ന പി.ടി.എ എക്‌സിക്യുട്ടീവ് മീറ്റിങ്ങോടെ പ്രശ്‌ന പരിഹരിഹാരമുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ ഡോ.ബി.ഗ്രീധരന്‍ എഴുതി നല്‍കി.

നാളത്തെ പി.ടി.എ യോഗത്തില്‍ വിദ്യാത്ഥി യൂണിയന്‍ രൂപീകരിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. അതെ സമയം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തുന്നത് തെറ്റായ പ്രചാരണമാണെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.