അക്കാദമിക്കെതിരായ വിദ്യാര്‍ത്ഥികളുടെ പരാതി പരിഗണിച്ച് കോളേജില്‍ കേരളാ സര്‍വകലാശാലയുടെ സിന്റിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് തുടരുന്നതിനിടെയാണ് കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ലോ അക്കാദമിയുടെ പ്രവര്‍ത്തനമെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. രേഖകളൊന്നും സര്‍വ്വകലാശാലയില്‍ ഇല്ലെന്നാണ് വിവരവകാശ നിയമപ്രകാരം കേരള സര്‍വ്വകലാശാല തന്നെ മറുപടി നല്‍കിയിരിക്കുന്നത്. 1982ല്‍ കോടതി ആവശ്യത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് നല്‍കിയ അഫിലിയേഷന്‍ രേഖകള്‍ തിരിച്ചെത്തിയില്ലെന്ന വിചിത്രവാദമാണ് സര്‍വ്വകലാശാല ഉന്നയിക്കുന്നത്. 

ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം പതിനാറാം ദിവസവും തുടരുകയാണ്. സമരത്തെ പിന്തുണച്ച്, ബി.ജെ.പി നേതാവ് വി മുരളീധരന്‍ നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരവും തുടരുകയാണ്.