കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് ഇളവ് അനുവദിച്ചു

First Published 10, Apr 2018, 2:33 PM IST
no restriction to sale cattle for buttchers
Highlights
  • കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ദില്ലി:വന്‍വിവാദം സൃഷ്ടിച്ച കന്നുകാലി കശാപ്പു നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്കിലാണ് ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്.

ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധന നിലനിര്‍ത്തി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. കന്നുകാലികളെ വില്‍ക്കുന്പോള്‍ അറവിനായിട്ടല്ല എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം എടുത്തു കളഞ്ഞു. സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചു. 

കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജനങ്ങളുടെ ഭക്ഷണശീലത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ബില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

loader